ഇപ്പോഴല്ലാത്ത ഒരു പിന്നെ
ആദ്യം ചിതറിപ്പരന്നും
പിന്നെ കൂടിച്ചേര്‍ന്നും
ഒരു നേര്രേഖയിലൂടൊഴുകി
ഒരുകാത്തിരിപ്പിന്റെ
കടല്ദാഹത്തിലേക്ക്
നനവായി പടര്‍ന്നും
ഉപ്പുകുറുകും ചുഴികളില്‍
കുരുങ്ങി കറങ്ങിയും
മേഘപാളികളില്‍
മഴപ്പൊട്ടാകുന്നതോര്ത്തും
പിന്നെ പൊഴിഞ്ഞ്
വീണ്ടും ചിതറിപ്പരന്നും
നിറഞ്ഞൊഴുകിയും
നുരഞ്ഞുപതഞ്ഞും
കടലാഴങ്ങളിലന്തിയുറങ്ങിയും
പിന്നെയല്ലാത്ത ഒരിപ്പോള്
ഇതെല്ലാമോര്‍ത്ത്
നെടുവീര്‍പ്പെട്ടും
എന്റെ ദിനാന്ത്യങ്ങള്‍
നിന്റെ നിഴലൊച്ചകള്ക്കുചുറ്റും
വട്ടമിട്ടിരിക്കുന്നു
ഇപ്പോഴോ പിന്നെയോ?
ReplyDeleteഓർമ്മകൾ പോലും വട്ടമിട്ടു പറക്കുന്നുണ്ട്
ReplyDeleteനല്ല കവിത