Sunday, April 30, 2017

വെളിപാടുകൾ

ആദ്യം ഉത്തരമാണുണ്ടായത്
അതിലേക്കുള്ള
വഴി മാത്രമായിരുന്നു ചോദ്യം

എത്ര ചുറ്റിവളഞ്ഞാലും
ഉത്തരത്തിലേക്കെത്താതിരിക്കാൻ
ഒരു ചോദ്യത്തിനുമാവില്ല

അതു കൊണ്ടാണ്
എല്ലാ ചോദ്യങ്ങൾക്കും
ഉത്തരം ഉണ്ടാകണമെന്നു
നിർബന്ധം പിടിക്കുന്നത്

എത്ര ആലോചിച്ചിട്ടും
പിടിതരാത്ത കടംകഥകളാകുന്നു
നമ്മുടെ നിമിഷങ്ങൾ

നീയെന്റെ
വലിയ ചോദ്യവുംകൊണ്ട്
എങ്ങോട്ടുപോയി ?

No comments:

Post a Comment