എത്ര തുഴഞ്ഞാലും
എത്താത്ത ചില കരകളുണ്ട്.
ചില നാവികര്‍
തുഴഞ്ഞുകൊണ്ടേയിരിക്കും
മറ്റുചിലര്‍
വഴികാണിക്കുന്ന
നക്ഷത്രത്തെ കാണാതെ
നിലയില്ലാക്കയത്തിലേക്കു
മുങ്ങാങ്കുഴിയിടും
കരമാത്രം
നാവികര്‍
തിരഞ്ഞെത്തുന്നതും കാത്ത്
കടലിലേക്കു
കണ്ണുനട്ടിരിക്കും
ഇതിനിടയിലെവിടെയോ
കുരുങ്ങിക്കടക്കുന്നുണ്ട്
നമ്മുടെ നിലവിളിയൊച്ചകള്‍
nice.......
ReplyDeleteകരയെത്ര കപ്പല്‍ കണ്ടു
ReplyDeleteകപ്പല്‍ എത്ര കര കണ്ടു