Tuesday, November 12, 2013

വട്ടം












ഇപ്പോഴല്ലാത്ത ഒരു പിന്നെ
ആദ്യം ചിതറിപ്പരന്നും
പിന്നെ കൂടിച്ചേര്‍ന്നും
ഒരു നേര്‍രേഖയിലൂടൊഴുകി
ഒരുകാത്തിരിപ്പിന്റെ
കടല്‍ദാഹത്തിലേക്ക്‌
നനവായി പടര്‍ന്നും
ഉപ്പുകുറുകും ചുഴികളില്‍
കുരുങ്ങി കറങ്ങിയും
മേഘപാളികളില്‍
മഴപ്പൊട്ടാകുന്നതോര്‍ത്തും
പിന്നെ പൊഴിഞ്ഞ്‌
വീണ്ടും ചിതറിപ്പരന്നും
നിറഞ്ഞൊഴുകിയും
നുരഞ്ഞുപതഞ്ഞും
കടലാഴങ്ങളിലന്തിയുറങ്ങിയും
പിന്നെയല്ലാത്ത ഒരിപ്പോള്‍
ഇതെല്ലാമോര്‍ത്ത്‌
നെടുവീര്‍പ്പെട്ടും
എന്റെ ദിനാന്ത്യങ്ങള്‍
നിന്റെ നിഴലൊച്ചകള്‍ക്കുചുറ്റും
വട്ടമിട്ടിരിക്കുന്നു

2 comments:

  1. ഇപ്പോഴോ പിന്നെയോ?

    ReplyDelete
  2. ഓർമ്മകൾ പോലും വട്ടമിട്ടു പറക്കുന്നുണ്ട്‌
    നല്ല കവിത

    ReplyDelete