തുറുങ്കില്‍ക്കിടക്കുമ്പോള്‍
ഒരേ സമയം
ഒരു സ്വപ്നം കണ്ടതിനാവും
ഗളച്ഛേദത്തിനുത്തരവുണ്ടായത്
അഴികള്‍ക്കിടയിലൂടെ
നൂഴ്ന്നിറങ്ങാനാവുമെങ്കില്‍
മുറ്റത്തെ ഒറ്റമരം കയറി
ആകാശം തൊടാം
പൂര്‍വപാതകളിലൂടോടി
കാത്തുനില്ക്കുന്ന
അവസാനകപ്പലില്‍ക്കയറാം
ഓര്‍മ്മകളെ വകഞ്ഞ്
അഗ്നിപര്‍വതങ്ങളില്‍
അഭയം തിരയാം
മൗനം മുറുക്കി
ആത്മഹത്യ ചെയ്യാം
മുദ്രാവാക്യം നിലച്ച
തെരുവുകളില്‍ ഭ്രാന്തനാവാം
ചോര കട്ടപിടിച്ച
ഇന്നലെകളുടെ ഭിത്തിയില്‍
വാലു മുറിക്കാത്ത പല്ലിയാവാം
എങ്കിലുമിതിനുള്ളിലെ
പൊള്ളിക്കുമേകാന്തതയില്‍
ജീവിതം വിതക്കാനാവുന്നുണ്ടല്ലോ...
രണ്ടു ധ്രുവങ്ങളിലെങ്കിലും
ഒരേ സമയം
ഒരു സ്വപ്നം കണ്ടതിനാവും
ഗളച്ഛേദത്തിനുത്തരവുണ്ടായത്
അഴികള്‍ക്കിടയിലൂടെ
നൂഴ്ന്നിറങ്ങാനാവുമെങ്കില്‍
മുറ്റത്തെ ഒറ്റമരം കയറി
ആകാശം തൊടാം
പൂര്‍വപാതകളിലൂടോടി
കാത്തുനില്ക്കുന്ന
അവസാനകപ്പലില്‍ക്കയറാം
ഓര്‍മ്മകളെ വകഞ്ഞ്
അഗ്നിപര്‍വതങ്ങളില്‍
അഭയം തിരയാം
മൗനം മുറുക്കി
ആത്മഹത്യ ചെയ്യാം
മുദ്രാവാക്യം നിലച്ച
തെരുവുകളില്‍ ഭ്രാന്തനാവാം
ചോര കട്ടപിടിച്ച
ഇന്നലെകളുടെ ഭിത്തിയില്‍
വാലു മുറിക്കാത്ത പല്ലിയാവാം
എങ്കിലുമിതിനുള്ളിലെ
പൊള്ളിക്കുമേകാന്തതയില്‍
ജീവിതം വിതക്കാനാവുന്നുണ്ടല്ലോ...
രണ്ടു ധ്രുവങ്ങളിലെങ്കിലും
സ്വപ്നങ്ങളെങ്കിലും
നമുക്കു കൊയ്യാന്‍
ബാക്കിയാവുന്നുണ്ടല്ലോ...
നമുക്കു കൊയ്യാന്‍
ബാക്കിയാവുന്നുണ്ടല്ലോ...
മനുഷ്യസ്നേഹത്തിന്റെ സുന്ദര ലോകം സ്വപ്നം കാണുന്നവന് ഭ്രാന്തനാകുന്നു! ഈ അളിഞ്ഞ ലോകത്ത് വിപ്ലവം സ്വപ്നമാകുന്നു!
ReplyDeleteസ്വപ്നാഭിവാദ്യങ്ങള്!!!
മുദ്രാവാക്യം നിലച്ച
ReplyDeleteതെരുവുകളില്‍ ഭ്രാന്തനാവാം
ചോര കട്ടപിടിച്ച
ഇന്നലെകളുടെ ഭിത്തിയില്‍
വാലു മുറിക്കാത്ത പല്ലിയാവാം
mudravakyam vilikunna viplavangalum, chora chinthunna cheruth nilpukalumillennulla dukhamano.
ella swapnangalkkumoduvil
ReplyDeleteenneyum ninneyum
kaathirikunnath
suhrthe,theerchayayum galachedam thanneyaanu
swapnam thannavar thanne valuyarthum
kalikalamith