Monday, July 4, 2011

ശിക്ഷയും വിധിയും




തുറുങ്കില്‍ക്കിടക്കുമ്പോള്‍
ഒരേ സമയം
ഒരു സ്വപ്‌നം കണ്ടതിനാവും
ഗളച്ഛേദത്തിനുത്തരവുണ്ടായത്‌

ഴികള്‍ക്കിടയിലൂടെ
നൂഴ്‌ന്നിറങ്ങാനാവുമെങ്കില്‍

മുറ്റത്തെ ഒറ്റമരം കയറി
ആകാശം തൊടാം

പൂര്‍വപാതകളിലൂടോടി
കാത്തുനില്‍ക്കുന്ന
അവസാനകപ്പലില്‍ക്കയറാം

ഓര്‍മ്മകളെ വകഞ്ഞ്‌
അഗ്നിപര്‍വതങ്ങളില്‍
അഭയം തിരയാം

മൗനം മുറുക്കി
ആത്മഹത്യ ചെയ്യാം

മുദ്രാവാക്യം നിലച്ച
തെരുവുകളില്‍ ഭ്രാന്തനാവാം

ചോര കട്ടപിടിച്ച
ഇന്നലെകളുടെ ഭിത്തിയില്‍
വാലു മുറിക്കാത്ത പല്ലിയാവാം

എങ്കിലുമിതിനുള്ളിലെ
പൊള്ളിക്കുമേകാന്തതയില്‍
ജീവിതം വിതക്കാനാവുന്നുണ്ടല്ലോ...

രണ്ടു ധ്രുവങ്ങളിലെങ്കിലും
സ്വപ്‌നങ്ങളെങ്കിലും
നമുക്കു കൊയ്യാന്‍
ബാക്കിയാവുന്നുണ്ടല്ലോ...

3 comments:

  1. മനുഷ്യസ്‌നേഹത്തിന്റെ സുന്ദര ലോകം സ്വപ്‌നം കാണുന്നവന്‍ ഭ്രാന്തനാകുന്നു! ഈ അളിഞ്ഞ ലോകത്ത് വിപ്ലവം സ്വപ്‌നമാകുന്നു!
    സ്വപ്‌നാഭിവാദ്യങ്ങള്‍!!!

    ReplyDelete
  2. മുദ്രാവാക്യം നിലച്ച
    തെരുവുകളില്‍ ഭ്രാന്തനാവാം

    ചോര കട്ടപിടിച്ച
    ഇന്നലെകളുടെ ഭിത്തിയില്‍
    വാലു മുറിക്കാത്ത പല്ലിയാവാം
    mudravakyam vilikunna viplavangalum, chora chinthunna cheruth nilpukalumillennulla dukhamano.

    ReplyDelete
  3. ella swapnangalkkumoduvil
    enneyum ninneyum
    kaathirikunnath
    suhrthe,theerchayayum galachedam thanneyaanu
    swapnam thannavar thanne valuyarthum
    kalikalamith

    ReplyDelete